Download this Blogger Template by Clicking Here!

Ad 468 X 60

Friday, 19 April 2013

Widgets

സമ്മര്‍ ക്ലാപ്‌സിന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ തുടക്കമായി

കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ബേക്കല്‍ വെന്‍ചേഴ്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്‌വെന്‍ചര്‍ ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്‌സിന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ തുടക്കമായി
ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ജില്ലയുടെ ടൂറിസം രംഗത്ത് വന്‍ കതിച്ചു ചാട്ടം ലക്ഷ്യമാക്കിയുള്ള പരിപാടിയാണ് സമ്മര്‍ ക്ലാപ്‌സ്. ഹെലികോപ്റ്റര്‍ റൈഡ്, പാരാസെയ്‌ലിങ്ങ്, ബീച്ച് ജീപ്പ് െ്രെഡവിംഗ് സ്‌കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, ബനാന ബോട്ട്, റിംഗോ ബോട്ട്, പട്ടം പറത്തല്‍ ഫെസ്റ്റിവല്‍ എന്നീ അത്യാകര്‍ഷക ഇനങ്ങളാണ് പൊതുജനങ്ങള്‍ക്കായി സമ്മര്‍ ക്ലാപ്‌സ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21 വരെയാണ് പരിപാടി.
പരിപാടി വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ അവസരമുണ്ട്. പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്താല്‍ മതി. ലൈഫ് ജാക്കറ്റ് ഉള്‍പെടെയുള്ള സുരക്ഷാ സന്നാഹങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുക്കിയാണ് സാഹസിക പരിപാടി നടത്തുന്നത്. ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്‌സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ്, കെ.ഇ ബക്കര്‍, പ്രസാദ്, ബേക്കല്‍ എസ്ഐ എം.പി രാജേഷ്‌ തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

SHARE THIS POST   

  • Facebook
  • Twitter
  • Myspace
  • Google Buzz
  • Reddit
  • Stumnleupon
  • Delicious
  • Digg
  • Technorati
Author: Mohammad
Mohammad is the founder of STC Network which offers Web Services and Online Business Solutions to clients around the globe. Read More →

0 comments: