Download this Blogger Template by Clicking Here!

Ad 468 X 60

Thursday, 4 April 2013

Widgets

കുവൈത്ത് കേരളമുസ്ലീം അസോസിയേഷന് പുതിയ ഭാരവാഹികള്‍


mangalam malayalam online newspaper

കുവൈത്ത് സിറ്റി: കുവൈത്ത് കേരളമുസ്ലീം അസോസിയേഷന്‍ (കെ.കെ.എം.എ.)യുടെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി കെ. സിദ്ദീഖ് (മുഖ്യ രക്ഷാധികാരി) സഗീര്‍ ത്യക്കരിപ്പൂര്‍ (ചെയര്‍മാന്‍ ). അബ്ദുല്‍ഫത്താഹ് തയ്യില്‍(പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞെടുത്തു. കെ. ബഷീര്‍ (ജനറല്‍ സെക്രട്ടറി) സയ്യിദ് റഫീഖ് (ട്രഷറര്‍ ), എ.പി. അബ്ദുല്‍സലാം (വര്‍ക്കിംഗ്പ്രസിഡണ്ട് – എയിഡ്) ഇബ്രാഹിം കുന്നില്‍ (വര്‍ക്കിംങ്ങ് പ്രസിഡണ്ട് – ഡെവലപ്‌മെന്റ്), ബി.എം ഇഖ്ബാല്‍ (വര്‍ക്കിംങ്ങ് പ്രസിഡണ്ട് ), ഹംസ പയ്യനൂര്‍ (ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി). കെ.സി റഫീഖ് (അഡ്മിന്‍ സെക്രട്ടറി) പി.കെ. അക്ബര്‍ സിഭീഖ് , എന്‍. എ മുനീര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) അലിമാത്ര (സി.എഫ്.ഒ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍
വൈസ് പ്രസിഡണ്ടുമാരായിസുബൈര്‍ ഹാജി(ബെനിഫിറ്റ്‌സ്), ബഷീര്‍ മേലടി (കമ്മ്യൂണിറ്റിസര്‍വ്വീസ്) എ.വി. മുസ്തഫ (എഡ്യൂക്കേഷന്‍ ആന്റ് സപ്പോര്‍ട്ട് സര്‍വ്വീസ്), എച്ച്. അലിക്കുട്ടി ഹാജി (ഓര്‍ഗനൈസേഷന്‍), മുനീര്‍ കോടി (അഡ്മിനിസ്രേഷന്‍ ആന്റ് ടെക്‌നിക്കല്‍ സര്‍വ്വീസ്),എസ് .എം ബഷീര്‍ (സ്‌കില്‍ ഡവലപ്‌മെന്റ്),സി. ഫിറോസ് (മാത്യകാ പ്രവാസി പദ്ധതി).
വിവിധവകുപ്പുകളുടെ സെക്രട്ടറിമാരായി മുനീര്‍ തുരുത്തി (കേന്ദ്ര കമ്മിറ്റി കോ ഓര്‍ഡിനേഷന്‍ ), രായിന്‍കുട്ടി ഹാജി (ഫര്‍വാനിയ സോണ്‍ ),റസാഖ് മേലടി (സിറ്റി സോണ്‍ ), പി.പി. അബ്ദുല്‍റഷീദ് (അഹമ്മദി സോണ്‍) അഹമ്മദ് കല്ലായി (ഫിനാന്‍സ്), ഒ.എം. ഷാഫി (സബിസിഡിയറീസ്) കെ.സി.അബ്ദുള്‍ഗഫൂര്‍ (മാത്യകാ പ്രവാസിപദ്ധതി), എച്ച്. എ. ഗഫൂര്‍ (ബെനിഫിറ്റ്‌സ്), കെ.സി അബ്ദുല്‍കരീം (കമ്മ്യൂണിറ്റി സര്‍വ്വീസ്),പി.ടി അബ്ദുല്‍ അസീസ് (എഡുക്കേഷന്‍ ),പി.കെ. കുട്ട്യാലി (സേറ്ററ്റ് ജില്ലാ കമ്മിറ്റികള്‍ ) ലത്തീഫ് എടയൂര്‍ (ബ്രാഞ്ച് ,യൂണിറ്റ്),പി.എ. അബ്ദുള്ള (മെംബര്‍ഷിപ്പ്), യൂസഫ് നൂഞ്ഞേരി (ടെക്‌നിക്കല്‍ സര്‍വ്വീസ്), ഷംസീര്‍ നാസര്‍ (സ്‌കില്‍ ഡവലപ്‌മെന്റ്), പി.പി. ഫൈസല്‍ (ആര്‍ട്‌സ് ക്ലബ്ബ്). വകുപ്പ് തല ഡയറക്ടര്‍മാരായി ആര്‍ .വി അബ്ദുല്‍ഹമീദ് മൗലവി (മതകാര്യം), മുഹമ്മദലി അറക്കല്‍ (എഫ്.ബി.എസ്), മൂസു രായിന്‍ (മെംബേര്‍സ് ബെനിഫിറ്റ്‌സ്),പി. എ .നാസര്‍ (ലോണ്‍ , പെന്‍ഷന്‍ ), ഒ.കെ. ജലീല്‍ (കമ്മ്യൂണിറ്റി സര്‍വ്വീസ്), കെ.എച്ച്. മുഹമ്മദ് കുഞ്ഞി (റിലീഫ് സെല്‍ ), ഹസ്സന്‍ ബല്ലാ കടപ്പുറം (മത പരിപാടികള്‍ ), എ.കെ. മുസ്തഫ (എഡുക്കേഷന്‍ , സ്‌കോളര്‍ഷിപ്പ്), പി.എം ഉമ്മര്‍ (കിഡ്‌നി ഡയാലിസിസ് സെന്റര്‍ ), ഷാഹിദ് സിദ്ദീഖ് (സ്‌കില്‍ ഡെവലപ്‌മെന്റ്),റഫീഖ് ഉസ്മാന്‍ (എം.പി.പി),സാജിദ് .എന്‍ (സി.എല്‍.പി),അബ്ദുള്ള മുല്ല (ആര്‍ട്‌സ് ക്ലബ്ബ്),അബ്ദുള്ള കാരാമ്പ്ര (മാഗസിന്‍ ), നജീബ് മൂടാടി ( വെബ്‌സൈറ്റ്, ഫേസ്ബുക്ക്), യു.പി. ഫിറോസ് (സ്‌പോര്‍ട്‌സ്). എ.വി ഹനീഫ, ദിലീപ് കോട്ടപ്പുറം (ഓഡിറ്റര്‍മാര്‍ ).
പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് ചെയര്‍മാന്‍ അക്ബര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സഗീര്‍ ത്യക്കരിപ്പൂര്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. സി.എഫ്.ഒ അലിമാത്ര , വൈസ് ചെയര്‍മാന്‍ എന്‍ . എ മുനീര്‍ , ആര്‍ . വി. അബ്ദുല്‍ഹമീദ് മൗലവി, ശാഖകള്‍ക്കുവേണ്ടി മുസ്തഫ.കെ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ പവര്‍ത്തന വര്‍ഷം കെ.കെ.എ.എ. നടത്തിയ അഞ്ചരക്കോടി രൂപയുടെ വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളടങ്ങിയ വരവുചിലവുകണക്കുകള്‍ ട്രഷറര്‍ സയ്യിദ് റഫീഖും ഫിനാന്‍സ് സെക്രട്ടറി അഹമ്മദ് കല്ലായിയും ചേര്‍ന്ന് അവതരപ്പിച്ചു. മരണപ്പെട്ട 32 മെംബര്‍മാരുടെ കുടുംബങ്ങള്‍ക്കായി 1,59,41,231 രൂപയും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 312500 രൂപയും കെ.കെ.എം.എ ചിലവഴിച്ചു. പുതിയ ആറു കിഡ്‌നി ഡയാലിസിസ് സെന്ററുകള്‍ക്കായി 1,32,53,735 രൂപയും ഭവനനിര്‍മ്മാണസഹായത്തിന് പത്തു ലക്ഷവും ഹ്യദയചികിത്‌സക്കായി 4,61,539 രൂപയും ചെലവുകളില്‍പെടുന്നു.
മുനീര്‍ തുരുത്തി പ്രവര്‍ത്തന റിപ്പോര്‍ട്ടും എ.വി. ഹനീഫ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.പി. അബ്ദുല്‍സലാം സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു. മികച്ച പ്രവര്‍ത്തനത്തിന് ഹംസ പയ്യനൂര്‍ , മുനീര്‍ കോടി, സി. ഫിറോസ്, കെ.സി. അബ്ദുല്‍ ഗഫൂര്‍ ,യൂസഫ് നൂഞ്ഞേരി, നജീബ് മൂടാടി, കരീം.കെ.സി, വി.കെ. ഗഫൂര്‍ , പി.പി. അബ്ദുല്‍റഷീദ് എന്നിവര്‍ക്ക് മെമെന്റോകള്‍ സമ്മാനിച്ചു. കെ.കെ.എ.എ റിലീഫ് ഫണ്ട് വിഹിതം പൂര്‍ത്തികരിച്ച ഖുറൈന്‍ , ഫഹാഹില്‍ , അബ്ബാസിയ, ബ്രാഞ്ചുകള്‍ക്കും ദത്തുവിദ്യാഭ്യാസ പദ്ധതി വിഹിതം പൂര്‍ത്തീകരിച്ച അഹമ്മദി, ഫര്‍വാനിയ, ഫഹാഹില്‍ , ഖൈത്താന്‍ , കര്‍ണ്ണാടക ബ്രാഞ്ചുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കി .

SHARE THIS POST   

  • Facebook
  • Twitter
  • Myspace
  • Google Buzz
  • Reddit
  • Stumnleupon
  • Delicious
  • Digg
  • Technorati
Author: Mohammad
Mohammad is the founder of STC Network which offers Web Services and Online Business Solutions to clients around the globe. Read More →

0 comments: