കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിക്കുവേണ്ടി നിര്‍മ്മിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന ട്രഷറര്‍ഹമീദലി ഷംനാട്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സി.ടി.അഹമ്മദലി, ജില്ലാ ഭാരവാഹികളായ എം.സി. ഖമറുദ്ദീന്‍,പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.ഇഎ. ബക്കര്‍, എ.ജി.സി.ബഷീര്‍, കെ.കെ. അബ്ദുല്ലക്കുഞ്ഞി, മണ്ഡലം പ്രസിഡണ്ട് ടി.അബൂബക്കര്‍ ഹാജി, മുനിസിപ്പല്‍ പ്രസിഡണ്ട് എം.കെ.കുഞ്ഞബ്ദുല്ലഹാജി, സി. മുത്തലിബ്, പാലാട്ട് ഇബ്രാഹിം, എം.ഹമീദ് ഹാജി, കണ്‍വീനര്‍ മഹമൂദ് മുറിയനാവി, അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് സൗധത്തിലേക്ക് ആനയിച്ചത്.
പൊതു സമ്മേളനത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് കടപ്പുറം ബാവാ ഹാജി നഗറില്‍ ശാഖാ ലീഗ് പ്രസിഡണ്ട് കെ. മുഹമ്മദ് കുഞ്ഞി മസാഫി പതാക ഉയര്‍ത്തി. പത്ത് മണിക്ക് വനിതാ സമ്മേളനം നഗരസഭ കൗണ്‍സിലര്‍ ഖദീജ ഹമീദിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് മുഖ്യപ്രഭാഷണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ, നഗരസഭ കൗണ്‍സിലര്‍ ഹംസത്ത് അബൂബക്കര്‍ സംബന്ധിക്കും. കൗണ്‍സിലര്‍ റഹ്മത്ത് മജീദ് സ്വാഗതവും ടി.ഐസു നന്ദിയും പറഞ്ഞു.
നാല് മണിക്ക് പൊതു സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറര്‍ ഹമീദലി ശംനാട് ഉദ്ഘാടനം ചെയ്യും. അഡ്വ. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തും. പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, മെട്രോ മുഹമ്മദ് ഹാജി, ടി.അബൂബക്കര്‍ ഹാജി, എം.കെ. കുഞ്ഞബ്ദുല്ലഹാജി, എം. കുഞ്ഞാമദ് പുഞ്ചാവി, എം.ഹമീദ് ഹാജി, എം.പി. ജാഫര്‍, കെ. മുഹമ്മദ്കുഞ്ഞി, സി.എച്ച്. അബൂബക്കര്‍ ഹാജി, സി.കെ. അഷ്‌റഫ്, ടി. മുത്തലിബ്, പാലാട്ട് ഇബ്രാഹിം ഹാജി, ഹസൈനാര്‍ കല്ലൂരാവി, പി. കുഞ്ഞഹമ്മദ് ഹാജി, എം.വി. ഇബ്രാഹിം, കെ. അബ്ദുല്‍ ഷുക്കൂര്‍, സുബൈര്‍ കളത്തില്‍, എം.എസ്. ഹമീദ്, എന്‍.കെ. ബഷീര്‍, കെ.കരീം പ്രസംഗിക്കും.
സ്വാഗതസംഘം കണ്‍വീനര്‍ എം.ഇ. ഇബ്രാഹിം സ്വാഗതവും വൈസ് ചെയര്‍മാന്‍ എം.അബൂബക്കര്‍ ഹാജിയും നന്ദി പറയും. രാത്രി 7.30 ന് സമീര്‍ ചാവക്കാട്, കമറുകണ്ണൂര്‍ എന്നിവര്‍ നയിക്കുന്ന മുസ്‌ലിം ലീഗ് സ്മൃതി ഗാനമേളയുമുണ്ടാകും.













0 comments: